ആപ്പിളിൽ പുതിയ അധ്യായം: ടിം കുക്ക് പടിയിറങ്ങുമ്പോൾ ടെർനസിന് ചുമതല
Tim Cook Resigns Apple CEO 2026: ആപ്പിളിന് പുതിയ തലമുറ—ടിം കുക്ക് പടിയിറങ്ങുന്നു | Channel Today News
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും സ്വാധീനമുള്ള ടെക് കമ്പനികളിൽ ഒന്നായ ആപ്പിളിൽ വലിയ മാറ്റത്തിന് തുടക്കമാകുന്നു. കമ്പനിയുടെ സിഇഒയായ ടിം കുക്ക് പദവിയിൽ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആഗസ്റ്റ് മാസം വരെ അദ്ദേഹം സിഇഒയായി തുടരുമെന്നും തുടർന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി സേവനം തുടരെന്നും ആപ്പിള്‍ വ്യക്തമാക്കി.Tim Cook Resigns Apple CEO

2011ൽ സ്റ്റീവ് ജോബ്സിന്റെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആപ്പിളിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത ടിം കുക്ക്, കഴിഞ്ഞ 15 വർഷങ്ങൾക്കിടെ കമ്പനിയെ വൻ വളർച്ചയിലേക്ക് നയിച്ച വ്യക്തിയാണ്.
അദ്ദേഹം ചുമതലയേറ്റ സമയത്ത് ആപ്പിളിന്റെ ഓഹരി വില ഏകദേശം 13 ഡോളറായിരുന്നു. ആകെ വിപണി മൂല്യം 350 ബില്യൺ ഡോളറിനടുത്തായിരുന്നു. എന്നാൽ കുക്കിന്റെ നേതൃത്വത്തിൽ കമ്പനി സ്ഥിരതയാർന്ന വളർച്ച കൈവരിച്ചു.

ഇപ്പോൾ, 2026ൽ, ആപ്പിളിന്റെ വിപണി മൂല്യം നാല് ട്രില്യൺ ഡോളറിനടുത്തെത്തിയിരിക്കുകയാണ്. ഓഹരി വില 273 ഡോളറിലേക്ക് ഉയർന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതാണ്.
കോവിഡ് മഹാമാരിക്കാലത്ത് പോലും ആപ്പിള്‍ സ്ഥിരത പുലർത്തി. 2020ൽ ഓഹരി വില 60 മുതൽ 70 ഡോളർ വരെ ആയിരുന്നു. തുടർന്ന് എം-സീരീസ് പ്രോസസ്സറുകളുള്ള മാക് ബുക്കുകൾ പുറത്തിറങ്ങിയതോടെ വിപണിയിൽ വലിയ സ്വീകാര്യത നേടി.Tim Cook Resigns Apple CEO
2021ഓടെ ഓഹരി വില 150 ഡോളറിലേക്ക് ഉയർന്നു. തുടർന്ന് ആഗോള വിപണികളിലേക്ക് കൂടുതൽ വ്യാപനവുമായി 2021 മുതൽ 2025 വരെ കമ്പനി കുതിച്ചുയർന്നു.
ടിം കുക്കിന്റെ വ്യക്തിഗത സമ്പാദ്യത്തിലും ഈ വളർച്ച പ്രതിഫലിച്ചു. നിലവിൽ ഏകദേശം 2.9 ബില്യൺ ഡോളറിന്റെ സമ്പത്ത് അദ്ദേഹത്തിനുണ്ട്. കൂടാതെ ആപ്പിളിന്റെ ഏകദേശം 30 ലക്ഷം ഓഹരികളും കൈവശമുണ്ട്.
കുക്കിന്റെ പിന്‍ഗാമിയായി ജോൺ ടെർനസ് സിഇഒ പദവിയിലേക്ക് എത്തും. സെപ്തംബർ 1നാണ് അദ്ദേഹം ചുമതലയേൽക്കുക.

ആപ്പിളിന്റെ ഹാർഡ്വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റായ ടെർനസ്, 2001 മുതൽ കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഐഫോൺ, ഐപാഡ്, മാക്, ആപ്പിള്‍ വാച്ച് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ വികസനത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
ആപ്പിളിന്റെ ഭാവി ദിശയിൽ ഈ നേതൃമാറ്റം നിർണായകമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പുതിയ സാങ്കേതിക നവീകരണങ്ങളും വിപണി തന്ത്രങ്ങളും അടുത്ത കാലയളവിൽ കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയും ഉയരുന്നു.
ടിം കുക്ക് പടിയിറങ്ങുമ്പോഴും, അദ്ദേഹത്തിന്റെ കാലഘട്ടം ആപ്പിളിന്റെ ഏറ്റവും വിജയകരമായ ഘട്ടങ്ങളിൽ ഒന്നായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.




