ഇടുക്കി ശാന്തൻപാറയിൽ വൻ നിരോധിത പുകയില വേട്ട; കാറിൽ കടത്തുകയായിരുന്ന 2850 പാക്കറ്റ് ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

Santhanpara Police Tobacco Seizure
English Summary:
Santhanpara police in Idukki district arrested a 34-year-old man, Muhammed Yasin, for illegally transporting and selling banned tobacco products. Authorities seized 2,850 packets of banned tobacco items hidden in four plastic sacks inside his car, along with 37,600 rupees collected from sales, during a late-night vehicle check at Pooppara town on October 2, 2026.
Santhanpara Police Tobacco Seizure : കേരളത്തിൽ ലഹരി വസ്തുക്കൾക്കഎതിരെയുള്ള പോലീസിന്റെ ശക്തമായ പരിശോധന തുടരുന്നു. ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി. ശാന്തൻപാറ പോലീസാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോട്ടയം ഈരാറ്റുപേട്ട നടക്കൽ വലിയപാണൻപറമ്പിൽ വീട്ടിൽ ഷെരീഫ് മകൻ മുഹമ്മദ് യാസിൻ (34) ആണ് പിടിയിലായത്. പൂപ്പാറ ടൗണിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ കോട്പ (COTPA) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. Santhanpara Police Tobacco Seizure
പൂപ്പാറ ടൗൺ ഭാഗത്ത് കാറിൽ നിരോധിത ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി ശാന്തൻപാറ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയതത്. 2026 ഒക്ടോബർ 2-ാം തീയതി രാത്രി 11.45-ഓടെയാണ് സംഭവം നടക്കുന്നത്.
പൂപ്പാറ-മൂന്നാർ പബ്ലിക് റോഡിന്റെ വശത്ത് സംശയാസ്പദമായ രീതിയിൽ കാർ നിർത്തിയിട്ടിരിക്കുന്നത് പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

കാറിനുള്ളിലെ നാല് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2850 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ, ഇയാൾ സഞ്ചരിച്ചിരുന്ന KL 40 K 6333 നമ്പർ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. Santhanpara Police Tobacco Seizure
പുകയില ഉൽപ്പന്നങ്ങൾ വിറ്റ വകയിൽ ലഭിച്ച 37,600 രൂപയും കാറിന്റെ ഡാഷ് ബോർഡിൽ നിന്ന് പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. Santhanpara Police Tobacco Seizure
ശാന്തൻപാറ എസ്.ഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




