Reporter TV SIT Raid Anto Augustine Messi Scam: മെസ്സി തട്ടിപ്പിൽ ചാനൽ കമ്പനിയും പ്രതി; എസ്.ഐ.ടി വിശദീകരണം | പോലീസ് അതിക്രമം മാധ്യമ നായാട്ട്: കെ. യു.ഡബ്ലു. ജെ | സെപ്റ്റംബർ 16, 2026 – Channel Today News

Reporter TV SIT Raid
Reporter TV SIT Raid Anto Augustine Messi Scam
മെസ്സി തട്ടിപ്പിൽ ചാനൽ കമ്പനിയും പ്രതി; അഡ്മിൻ ഓഫീസ് തുറക്കാതെ റെയ്ഡിനോട് സഹകരിച്ചില്ലെന്ന് തൃക്കാക്കര എസിപി; ആന്റോ അഗസ്റ്റിനെയും ജോസ്കുട്ടി അഗസ്റ്റിനെയും ഫ്ലാറ്റിൽ ചോദ്യം ചെയ്യുന്നു! പോലീസ് അതിക്രമം മാധ്യമ നായാട്ട്: കെ. യു.ഡബ്ലു. ജെ
കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ചാനൽ ആസ്ഥാനത്ത് കയറി പരിശോധന നടത്തിയ നടപടിയെ സാധൂകരിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). മെസ്സി തട്ടിപ്പ് കേസിൽ വ്യക്തികൾ മാത്രമല്ല, ‘റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി’യും നേരിട്ട് പ്രതിയാണെന്ന് പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി വ്യക്തമാക്കി. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് കളമശ്ശേരിയിലെ ഈ ഓഫീസ് വിലാസത്തിലായതനാലുമാണ് നേരിട്ട് പരിശോധനയ്ക്കെത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. Reporter TV SIT Raid Anto Augustine Messi Scam
ചാനലിന്റെ വാർത്താ പ്രവർത്തനങ്ങളോ ന്യൂസ് ഡെസ്കിന്റെ പ്രവർത്തനങ്ങളോ പോലീസ് തടസ്സപ്പെടുത്തിയിട്ടില്ലെന്നും, സാമ്പത്തിക ഇടപാടുകളുടെ നിർണായക രേഖകൾ പിടിച്ചെടുക്കാനാണ് എത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അഡ്മിൻ ഓഫീസ് തുറന്നില്ല; റെയ്ഡിനോട് ചാനൽ സഹകരിച്ചില്ലെന്ന് തൃക്കാക്കര എസിപി
പോലീസ് പരിശോധനയ്ക്കെതിരെ ചാനൽ പ്രവർത്തകർ രംഗത്തെത്തിയതോടെ ശക്തമായ പ്രതികരണവുമായി തൃക്കാക്കര എസിപി രംഗത്തെത്തി. റെയ്ഡുമായി റിപ്പോർട്ടർ ടിവി അധികൃതർ ഒട്ടും സഹകരിച്ചില്ലെന്ന് എസിപി. പരിശോധന നടത്തേണ്ട അഡ്മിൻ ഓഫീസ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പലതവണ ഫോണിൽ വിളിച്ചിട്ടും നടപടിയുണ്ടായില്ല. Reporter TV SIT Raid Anto Augustine Messi Scam
ഓഫീസ് തുറന്നു നൽകാൻ ജീവനക്കാർ ഉടൻ എത്തുമെന്ന് അറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് എസിപി പറഞ്ഞു. ബിൽഡിംഗിന്റെ മറ്റ് ഭാഗങ്ങളിൽ ആരെയും കാണാത്തതിനാലാണ് പരിശോധന ആരംഭിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ തിരക്കാൻ ഉദ്യോഗസ്ഥർ ന്യൂസ് ഡെസ്കിൽ എത്തിയതെന്നും പോലീസ് വ്യക്തമാക്കി. Chnnael Today News

ആന്റോ അഗസ്റ്റിനെയും ജോസ് കുട്ടിയെയും ഫ്ലാറ്റിൽ ചോദ്യം ചെയ്യുന്നു
അതേസമയം, കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. റെയ്ഡിലും പ്രാഥമിക അന്വേഷണത്തിലും ശേഖരിച്ച ഡിജിറ്റൽ രേഖകളും സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും നിരത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. Reporter TV SIT Raid Anto Augustine Messi Scam
ചോദ്യം ചെയ്യലിൽ എസ്.ഐ.ടി പ്രധാനമായും പരിശോധിക്കുന്ന വിവരങ്ങൾ:
- സ്പോൺസർഷിപ്പ് പണം: പ്രമുഖ വ്യവസായികളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും കോടിക്കണക്കിന് രൂപ സ്പോൺസർഷിപ്പായി കൈപ്പറ്റിയതിന്റെ യഥാർത്ഥ വഴികൾ.
- സർക്കാർ അനുമതിയില്ലാത്ത കരാർ: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുൻപേ തന്നെ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) നിയമവിരുദ്ധമായി കരാർ ഒപ്പിട്ട സാഹചര്യം.
- കലൂർ സ്റ്റേഡിയം കൈവശം വെക്കൽ: യാതൊരുവിധ ഔദ്യോഗിക അനുമതിയോ വാടക കരാറോ ഇല്ലാതെ കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം മുൻകൂട്ടി കൈവശം വെച്ച നടപടി.
- ഫെമ (FEMA) ചട്ടലംഘനം: റിസർവ് ബാങ്ക് ചട്ടങ്ങളും വിദേശ നാണയ വിനിമയ ചട്ടങ്ങളും (Foreign Exchange Management Act) കാറ്റിൽപ്പറത്തി വിദേശത്തേക്ക് വൻതോതിൽ പണം അയച്ചതിന്റെയും, സ്വീകരിച്ചതിന്റെയും സ്രോതസ്സുകൾ.
മുട്ടിൽ മരംമുറിക്കേസിന് പിന്നാലെ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ഉയർന്ന മെസ്സി തട്ടിപ്പ് കേസിൽ കമ്പനി തന്നെ നേരിട്ട് പ്രതിസ്ഥാനത്ത് വന്നതോടെ വരും മണിക്കൂറുകളിൽ നാടകീയമായ തുടർനടപടികൾക്കും അറസ്റ്റുകൾക്കും കളമൊരുങ്ങുകയാണ്.

പോലീസ് അതിക്രമം മാധ്യമ നായാട്ട്: കെ. യു.ഡബ്ലു. ജെ
റിപ്പോർട്ടർ ടി വി ആസ്ഥാനത്ത് ന്യൂസ് ഡസ്കിൽ കടന്നുകയറി പോലീസ് നടത്തിയ തേർവാഴ്ച മാധ്യമ നായാട്ടും ജനാധിപത്യ ധ്വംസനവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്താ മുറിയിലെ പോലീസ് ഗുണ്ടായിസം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവും ആണ്. വാർത്താ പ്രക്ഷേപണം പോലും തടസ്സപ്പെടുത്തി അഴിഞ്ഞാടാൻ വേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ഭരണാധികാരികൾ അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ട്. ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങുക വരെ ചെയ്തത് ഞെട്ടിപ്പിക്കുന്ന നടപടിയാണ്. Reporter TV SIT Raid Anto Augustine Messi Scam
ഒന്നര മണിക്കൂറോളം ഒരു വാർത്താ ചാനൽ ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അഴിഞ്ഞാടിയത് ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഒരു സാഹചര്യത്തിലും നടക്കാൻ പാടില്ലാത്തതാണ്. ഈ അതിക്രമത്തിനെതിരെ അതിശക്തമായ പൊതുവികാരം ഉയരേണ്ടതുണ്ട്.
ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാൻ പാടില്ല. Reporter TV SIT Raid Anto Augustine Messi Scam
ഈ മാധ്യമ ധ്വംസനത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയേണ്ടതുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ കേരള പത്രപ്രവർത്തക യൂണിയൻ അതി ശക്തമായി അപലപിക്കുന്നു. പൗരാവകാശങ്ങളിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവൻ ജന വിഭാഗങ്ങളും ഈ മാധ്യമ നായാട്ടിനെതിരെ അണി നിരക്കണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ. പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അഭ്യർത്ഥിച്ചു.




