Lionel Messi Scam Anto Augustine Police Raid: മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ടിവി ആസ്ഥാനത്തും ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റുകളിലും മിന്നൽ റെയ്ഡ്; ഡിജിപി അറിയാതെ പോലീസ് നീക്കമോ ? | സെപ്റ്റംബർ 16, 2026 – Channel Today News

Lionel Messi Scam | Police Raid @ Reporter TV Head Office | Photo: Reporter Tv Network
Lionel Messi Scam Anto Augustine Police Raid
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ്: റിപ്പോർട്ടർ ചാനൽ ഹെഡ് ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലുമടക്കം അഞ്ചിടങ്ങളിൽ പോലീസിന്റെ മിന്നൽ റെയ്ഡ്; ന്യൂസ് ഡെസ്കിലെ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചു; റെയ്ഡ് ഡിജിപി അറിയാതെയെന്ന് സൂചന!
കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ കൊച്ചിയിലും വയനാട്ടിലുമായി വ്യാപക പോലീസ് റെയ്ഡ്. കേസിലെ മുഖ്യപ്രതികളെന്ന് ആരോപിക്കപ്പെടുന്ന റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ സഹോദരങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന കേന്ദ്രങ്ങളിലാണ് ഇന്ന് പുലർച്ചെ മുതൽ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം മിന്നൽ പരിശോധന നടത്തുന്നത്. Lionel Messi Scam Anto Augustine Police Raid
കൊച്ചി കളമശ്ശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ആസ്ഥാന മന്ദിരത്തിലും (Reporter TV Head Office), ആന്റോ അഗസ്റ്റിൻ താമസിക്കുന്ന കൊച്ചിയിലെ ഫ്ലാറ്റിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. മാധ്യമ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് പോലീസ് ഇരച്ചുകയറി പരിശോധന നടത്തിയത് വൻ കോളിളക്കത്തിനാണ് വഴിവെച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്കിൽ പോലീസ് പരിശോധന; മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തു
ഇന്ന് പുലർച്ചെയോടെ റിപ്പോർട്ടർ ചാനലിന്റെ ആസ്ഥാനത്ത് എത്തിയ ഉദ്യോഗസ്ഥ സംഘം മാധ്യമപ്രവർത്തകരോട് കാര്യമായ വിവരങ്ങൾ വെളിപ്പെടുത്താതെയായിരുന്നു പരിശോധന ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ചാനലിന്റെ ന്യൂസ് ഡെസ്കിൽ ജോലിയിലുണ്ടായിരുന്ന ജേണലിസ്റ്റുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചതായി ചാനൽ അധികൃതർ അറിയിച്ചു. Lionel Messi Scam Anto Augustine Police Raid
സ്ഥാപനത്തിന്റെ ഓഫീസിൽ നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ രേഖകളും ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മണിക്കൂറുകളോളമായി ഉദ്യോഗസ്ഥർ ഓഫീസിനുള്ളിൽ ക്യാമ്പ് ചെയ്ത് പരിശോധന തുടരുകയാണ്.
ലയണൽ മെസ്സിയുടെ പേരിലുള്ള വ്യാജ വാഗ്ദാനം: കളമശ്ശേരി പോലീസിന്റെ കേസ്
അർജന്റീനിയൻ ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സിയെ കേരളത്തിൽ മത്സരങ്ങൾക്കായും മറ്റ് പൊതുപരിപാടികൾക്കായും എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രമുഖ വ്യവസായികളിൽ നിന്നും സ്പോൺസർമാരിൽ നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. എന്നാൽ വാഗ്ദാനം ചെയ്ത കാര്യങ്ങൾ പാലിക്കാതെ പണം തട്ടിയെന്ന പരാതിയിലാണ് കളമശ്ശേരി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. Lionel Messi Scam Anto Augustine Police Raid

ഈ തട്ടിപ്പിലൂടെ സ്വരൂപിച്ച പണം മാധ്യമ സ്ഥാപനത്തിലേക്കോ മറ്റ് ബിസിനസ്സ് ശൃംഖലകളിലേക്കോ വകമാറ്റിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനാണ് അഗസ്റ്റിൻ സഹോദരങ്ങളുടെ സ്വകാര്യ വസതികളിലേക്കും ചാനൽ ആസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
പോലീസ് നീക്കം ഡിജിപി അറിയാതെ; സേനയ്ക്കുള്ളിൽ വൻ ആശയക്കുഴപ്പം
മാധ്യമ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് നടക്കുന്ന നാടകീയമായ പോലീസ് പരിശോധനയ്ക്കിടെ സംഭവത്തിൽ വലിയ ട്വിസ്റ്റും പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ റെയ്ഡിന് സംസ്ഥാന പോലീസ് മേധാവി (ഡിജിപി) അനുമതി നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിനെക്കുറിച്ച് ഡിജിപിക്ക് മുൻകൂട്ടി റിപ്പോർട്ട് നൽകിയിരുന്നില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ സംഭവത്തിൽ വലിയ ദുരൂഹത ഉയർന്നിരിക്കുകയാണ്. Lionel Messi Scam Anto Augustine Police Raid
പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ ആദ്യഘട്ടത്തില് മാധ്യമപ്രവര്ത്തകരോട് വിശദീകരിക്കാന് ഉദ്യോഗസ്ഥര് തയ്യാറായിരുന്നില്ല. ഇതോടെ ചാനല് അധികൃതരും ജീവനക്കാരും പരിശോധനയുമായി സഹകരിക്കാന് വിസമ്മതിക്കുകയും കടുത്ത പ്രതിഷേധം ഉയര്ത്തുകയും ചെയ്തു. അരമണിക്കൂറിലേറെ നീണ്ട അനിശ്ചിതത്വങ്ങള്ക്കിടയിലും, ജീവനക്കാരുമായി വാഗ്വാദങ്ങള് ഒഴിവാക്കി പരമാവധി സംയമനം പാലിച്ചാണ് പോലീസ് സംഘം സ്ഥാപനത്തിനകത്ത് നിലയുറപ്പിച്ചത്. ഏറ്റവും ശ്രദ്ധേയമായ വസ്തുത, സംസ്ഥാന പോലീസ് മേധാവിയെപ്പോലും പൂര്ണ്ണമായും ഇരുട്ടില് നിര്ത്തിക്കൊണ്ടാണ് ഈ പരിശോധനകള് അരങ്ങേറിയത് എന്നതാണ്. റിപ്പോര്ട്ടര് ടിവി ഓഫീസിലെ റെയ്ഡിന് താന് അനുമതി നല്കിയിട്ടില്ലെന്ന് ഡിജിപി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതതലങ്ങളില് പോലും വിവരങ്ങള് ചോരാതിരിക്കാന് എഡിജിപി പി. വിജയന് സ്വീകരിച്ച അതീവ ജാഗ്രതയാണ് ഈ അതിവേഗ നീക്കങ്ങളിലൂടെ വ്യക്തമാകുന്നത്. . Lionel Messi Scam Anto Augustine Police Raid
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് സ്റ്റേഷനിലാണ് കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്. കോടതിയില് നിന്ന് കൃത്യമായ വിവരങ്ങള് ധരിപ്പിച്ച് സെര്ച്ച് വാറണ്ട് വാങ്ങിയ ശേഷമാണ് പോലീസ് പരിശോധനയ്ക്കിറങ്ങിയത്. എഫ്.ഐ.ആര് വിവരങ്ങള് അതീവ രഹസ്യമായി സൂക്ഷിച്ചതിനാലാണ് പ്രതികള്ക്ക് നിയമപരമായ പഴുതുകള് തേടാന് പോലും കഴിയാതിരുന്നത്. കേസിലെ പ്രധാനിയായ ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ആഡംബര ഫ്ലാറ്റില് നടന്ന റെയ്ഡില് നിര്ണായക വിവരങ്ങള് പോലീസിന് ലഭിച്ചതായാണ് സൂചന. ലാപ്ടോപ്പുകള്, ഹാര്ഡ് ഡിസ്കുകള്, സാമ്പത്തിക ഇടപാടുകള് വ്യക്തമാക്കുന്ന മറ്റ് സുപ്രധാന രേഖകള് എന്നിവ കണ്ടെത്തുകയായിരുന്നു ഇവിടെ പോലീസിന്റെ ലക്ഷ്യം. ഫ്ലാറ്റിലെ ഓരോ മുറികളും അന്വേഷണ സംഘം അരിച്ചുപെറുക്കി. . Lionel Messi Scam Anto Augustine Police Raid

കൊച്ചിയിലെ പരിശോധനയ്ക്ക് സമാന്തരമായി വയനാട്ടിലെ വീട്ടിലും മറ്റൊരു പോലീസ് സംഘം റെയ്ഡ് നടത്തി. പ്രതികള് തട്ടിപ്പിലൂടെ സമ്പാദിച്ച പണം എവിടേക്ക് വകമാറ്റി എന്നതിന്റെ ഡിജിറ്റല്, സാമ്പത്തിക തെളിവുകള് തേടിയായിരുന്നു ഈ പരിശോധന. ഇതിനുപുറമെ, പ്രതികളുമായി അടുത്ത ബന്ധമുള്ള മറ്റൊരാളുടെ കേന്ദ്രത്തിലും ഒരേസമയം റെയ്ഡ് നടന്നു. ലോക്കല് പോലീസിനെപ്പോലും അവസാന നിമിഷമാണ് വിവരമറിയിച്ചത്. റെയ്ഡുകളില് ലഭിച്ച തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില് കേസില് വരും മണിക്കൂറുകളില് തന്നെ സുപ്രധാന അറസ്റ്റുകള് ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള് നല്കുന്ന സൂചന. . Lionel Messi Scam Anto Augustine Police Raid
പരിശോധനയുടെ ഉദ്ദേശ്യത്തെക്കുറിച്ചോ കൃത്യമായ എഫ്.ഐ.ആർ വിവരങ്ങളെക്കുറിച്ചോ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ പോലീസ് സംഘം ഇതുവരെ തയ്യാറായിട്ടില്ല. മുട്ടിൽ മരംമുറിക്കേസ് അടക്കം നിരവധി വിവാദങ്ങളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുള്ള അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ലയണൽ മെസ്സിയുടെ പേരിൽ ഉയർന്ന പുതിയ തട്ടിപ്പ് ആരോപണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-മാധ്യമ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. റെയ്ഡിന്റെ ഓരോ നിമിഷ വിവരങ്ങളും ചാനൽ ടുഡേ ന്യൂസ് തത്സമയം ലഭ്യമാക്കുകയാണ്.




