Adimali Ganja Smuggling DANSAF Arrest: മുന്നിൽ പൈലറ്റ്, പിന്നിൽ എസ്കോർട്ട്; സിനിമയെ വെല്ലും കഞ്ചാവ് കടത്ത്; 5 യുവാക്കളെ പൊക്കി അടിമാലി പോലീസും ഡാൻസാഫും | സെപ്റ്റംബർ 29, 2026 – Channel Today News

Adimali Ganja Smuggling DANSAF Arrest

Ganja Arrest Adimaly 29 09 2026

Spread the love
e58778f456b5c964b590ab9562c6fee7480c83d35c8143b579ac2ffe2dc42d33
Shanavas Karimattam Senior Web Journalist Published: 29 Sep 2026, 03:02 PM

Adimali Ganja Smuggling DANSAF Arrest

ഹൈറേഞ്ചിലേക്ക് സിനിമയെ വെല്ലും കഞ്ചാവ് കടത്ത്: മുന്നിൽ പൈലറ്റും പിന്നിൽ എസ്കോർട്ടുമായി മൂന്ന് ബൈക്കുകളിൽ പാഞ്ഞ 5 അംഗ സംഘം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കുടുങ്ങി; അർദ്ധരാത്രി നേര്യമംഗലം ഷാപ്പിന് മുന്നിൽ നാടകീയമായി വളഞ്ഞ് അടിമാലി പോലീസും ഡാൻസാഫും; 2 കിലോഗ്രാം ഉണക്കക്കഞ്ചാവും മൂന്ന് ബൈക്കുകളും പിടിച്ചെടുത്തു; പെരുമ്പാവൂരിലെ ‘ഭായി’മാരിലേക്ക് അന്വേഷണം!

അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ അതീവ ആസൂത്രിതമായി ഹൈറേഞ്ചിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് കിലോഗ്രാം ഉണക്കക്കഞ്ചാവുമായി അഞ്ച് യുവാക്കൾ പോലീസിന്റെയും ഡാൻസാഫിന്റെയും (DANSAF) സംയുക്ത നീക്കത്തിൽ കുടുങ്ങി. സിനിമയിലെ ചേസിംഗിനെയും സുരക്ഷാ സന്നാഹങ്ങളെയും ഓർമ്മിപ്പിക്കും വിധം മുന്നിൽ വഴിയിലെ പോലീസ് സാന്നിധ്യം നിരീക്ഷിക്കാൻ പൈലറ്റും, പിന്നിൽ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്നറിയാൻ എസ്കോർട്ടുമായി മൂന്ന് ബൈക്കുകളിലായി സഞ്ചരിച്ച സംഘത്തെയാണ് ചൊവ്വാഴ്ച പുലർച്ചെ നേര്യമംഗലത്ത് വെച്ച് പോലീസ് അതിസാഹസികമായി വലയിലാക്കിയത്. Adimali Ganja Smuggling DANSAF Arrest

പ്രതികളിൽ നിന്ന് 2 കിലോഗ്രാം കഞ്ചാവ്, കടത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകൾ, നാല് സ്മാർട്ട്‌ഫോണുകൾ എന്നിവ അടിമാലി പോലീസ് പിടിച്ചെടുത്തു. അടിമാലി പോലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് ആക്ട് സെക്ഷൻ 20(b)(ii)(B) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

അർദ്ധരാത്രിയിലെ രഹസ്യ സന്ദേശവും മിന്നൽ നീക്കവും

2026 സെപ്റ്റംബർ 29 ചൊവ്വാഴ്ച രാത്രി 00:50-ഓടെയാണ് അടിമാലി പോലീസ് സബ് ഇൻസ്പെക്ടർ അജീഷ് കെ. ജോണിന് അതീവ രഹസ്യ വിവരം ലഭിക്കുന്നത്. KL 36 F 7239 എന്ന നമ്പറിലുള്ള ബൾസർ ബൈക്കിൽ നേര്യമംഗലം ഭാഗത്തുനിന്ന് അടിമാലിയിലേക്ക് വലിയ അളവിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നു എന്നതായിരുന്നു സന്ദേശം. വിവരം ലഭിച്ചയുടൻ എസ്.ഐ അജീഷ് കെ. ജോൺ സംഭവം ജനറൽ ഡയറിയിൽ രേഖപ്പെടുത്തുകയും എൻ.ഡി.പി.എസ് ആക്ട് സെക്ഷൻ 42(2) പ്രകാരം വിവരം രേഖാമൂലം അടിമാലി സർക്കിൾ ഇൻസ്പെക്ടറെ അറിയിക്കുകയും ചെയ്തു. Adimali Ganja Smuggling DANSAF Arrest

തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ എസ്.ഐ ഗ്രേഡ് അബ്ബാസ് ടി.എം, സി.പി.ഒമാരായ ജീൻസ്, ജോബി എന്നിവരടങ്ങുന്ന സംഘം പോലീസ് വാഹനത്തിൽ (KL 01 CT 9650) അടിയന്തര പരിശോധനയ്ക്കായി പാഞ്ഞു.

നേര്യമംഗലം കള്ളുഷാപ്പിന് മുന്നിലെ നാടകീയ വളയൽ

പുലർച്ചെ 02:00 മണിയോടെ സംഘം കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മന്നാംകണ്ടം വില്ലേജിൽപ്പെട്ട നേര്യമംഗലം കള്ളുഷാപ്പിന് (Group No. IV, TS No. 23) മുന്നിലെത്തി. അവിടെ ഇടുക്കി ജില്ലാ ഡാൻസാഫ് (District Anti-Narcotics Special Action Force) സ്ക്വാഡിലെ എസ്.ഐമാരായ ഷംസിന്റെയും മഹേഷിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രസ്തുത പൾസർ ബൈക്കും ഇതിന് അകമ്പടി വന്ന മറ്റ് രണ്ട് ബൈക്കുകളിലുമായി അഞ്ച് യുവാക്കളെ തടഞ്ഞുവെച്ചിരിക്കുന്നതാണ് കണ്ടത്. Adimali Ganja Smuggling DANSAF Arrest

പരിശോധന സുതാര്യമാക്കാൻ സമീപത്തെ ഹോട്ടലിലെ ജീവനക്കാരെ സ്വതന്ത്ര സാക്ഷികളായി പോലീസ് വിളിച്ചുവരുത്തി. തുടർന്ന് പ്രതികൾക്ക് നിയമാനുസൃതമായ ദേഹപരിശോധനാ അവകാശങ്ങൾ രേഖാമൂലം വിശദീകരിക്കുകയും, അവരുടെ ആവശ്യപ്രകാരം അടിമാലി എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണനെ ഗസറ്റഡ് ഓഫീസറായി പുലർച്ചെ 03:00 മണിക്ക് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

അറസ്റ്റിലായവർ ആരെല്ലാം? കുറ്റകൃത്യത്തിലെ പങ്ക് ഇങ്ങനെ

പിടിയിലായ അഞ്ചുപേരും 19 മുതൽ 25 വയസ്സ് വരെയുള്ള യുവാക്കളാണ്. കൃത്യമായ പങ്കാളിത്തത്തോടെയായിരുന്നു ഇവരുടെ സഞ്ചാരം:

 Adimali Ganja Smuggling DANSAF Arrest
Adimali Ganja Smuggling DANSAF Arrest | Channel Today News
  1. അബിൻ (25): രാജാക്കാട് പഴയവിടുതി വെട്ടുകല്ലുകുഴിയിൽ രാജപ്പന്റെ മകൻ. കഞ്ചാവ് അടങ്ങിയ ഷോൾഡർ ബാഗ് തോളിലിട്ട് KL 36 F 7239 നമ്പർ പൾസർ എൻ.എസ് 200 ബൈക്ക് ഓടിച്ചത് ഇയാളാണ്. പുലർച്ചെ 03:30-ന് അബിനെ അറസ്റ്റ് ചെയ്തു. Adimali Ganja Smuggling DANSAF Arrest
  2. രാഹുൽ (19): രാജാക്കാട് കളപ്പുരയ്ക്കൽ മുരുകന്റെ മകൻ. കഞ്ചാവുമായി വന്ന പൾസർ ബൈക്കിന്റെ പിന്നിൽ സഞ്ചരിച്ചത് ഇയാളാണ്. പുലർച്ചെ 03:45-ന് അറസ്റ്റ് രേഖപ്പെടുത്തി.
  3. അനന്തു (23): രാജാക്കാട് ഉടുമ്പനാട്ട് റെജിയുടെ മകൻ. കഞ്ചാവ് കൊണ്ടുവന്ന ബൈക്കിന് മുന്നിൽ KL 06 K 0145 ബജാജ് ഡോമിനാർ ബൈക്കിൽ ‘പൈലറ്റ്’ ആയി പാഞ്ഞത് ഇയാളാണ്. മുന്നിൽ പോലീസോ മറ്റ് പരിശോധനകളോ ഉണ്ടോയെന്ന് നിരീക്ഷിച്ച് വിവരങ്ങൾ കൈമാറലായിരുന്നു ചുമതല. പുലർച്ചെ 04:00 മണിക്ക് അറസ്റ്റ് ചെയ്തു.
  4. അശ്വിൻ (24): കുമളി ചെങ്കര സ്വദേശിയും നിലവിൽ രാജാക്കാട് മുക്കുടി തറയിൽ വീട്ടിൽ താമസക്കാരനുമായ അയ്യപ്പന്റെ മകൻ. കഞ്ചാവ് ബൈക്കിന് പിന്നിൽ ‘എസ്കോർട്ട്’ ആയി KL 37 E 2231 സ്പ്ലെൻഡർ ബൈക്ക് ഓടിച്ചത് ഇയാളാണ്. പുലർച്ചെ 04:15-ന് അറസ്റ്റ് ചെയ്തു. Adimali Ganja Smuggling DANSAF Arrest
  5. അശ്വിൻ (24): എറണാകുളം മുളന്തുരുത്തി വേഴപ്പറമ്പ് മൂരിപ്പാറയിൽ ബിജുവിന്റെ മകൻ. സ്പ്ലെൻഡർ ബൈക്കിന്റെ പിന്നിലിരുന്ന് ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ചുമതലപ്പെട്ടയാൾ. പുലർച്ചെ 04:30-ന് അറസ്റ്റ് രേഖപ്പെടുത്തി.

സ്കൈബാഗിൽ 2 കിലോ കഞ്ചാവ്; തുണയായത് ഡിജിറ്റൽ ത്രാസ്

ഒന്നാം പ്രതിയായ അബിന്റെ തോളിലുണ്ടായിരുന്ന ചുവപ്പും ചാരനിറവുമുള്ള മൂന്ന് അറകളുള്ള ‘സ്കൈബാഗ്’ (Skybags) പരിശോധിച്ചപ്പോൾ ബ്രൗൺ സെല്ലോടേപ്പ് ചുറ്റിയ വലിയ പാക്കറ്റ് കണ്ടെടുത്തു. വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിതെന്ന് പ്രതികൾ സമ്മതിച്ചു. Adimali Ganja Smuggling DANSAF Arrest

തുടർന്ന് അടിമാലി ഹൈവേ പോലീസിന്റെ സഹായത്തോടെ അടിമാലി നാർക്കോട്ടിക് എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസിൽ നിന്ന് കൃത്യത ഉറപ്പുവരുത്തിയ ഇലക്ട്രോണിക് ത്രാസ് എത്തിച്ചു. പോലീസ് വാഹനത്തിന്റെ ബോണറ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ പാക്കറ്റോടെ 2.040 കിലോഗ്രാമും, സെല്ലോടേപ്പ് മാറ്റി പരിശോധിച്ചപ്പോൾ കൃത്യം 2.00 കിലോഗ്രാം ഉണക്കക്കഞ്ചാവും തൂക്കം കണ്ടെത്തി. മുതലുകൾ നിയമപ്രകാരം ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് സാക്ഷികളുടെ ഒപ്പോടുകൂടി അരക്കുവെച്ച് സീൽ ചെയ്ത് കസ്റ്റഡിയിലെടുത്തു.

പെരുമ്പാവൂരിലെ ‘ഭായി’യിലേക്ക് നീളുന്ന കണ്ണി; കഞ്ചാവ് മാഫിയ ഞെട്ടലിൽ

കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ, പെരുമ്പാവൂരിലുള്ള ഒരു അന്യസംസ്ഥാന തൊഴിലാളിയായ ‘ഭായി’യിൽ നിന്നാണ് ഇത് വാങ്ങിയതെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. ഹൈറേഞ്ചിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണോ ഇതെന്നും പോലീസ് സംശയിക്കുന്നു. Adimali Ganja Smuggling DANSAF Arrest

പ്രതികൾ സഞ്ചരിച്ച ബൈക്കുകളിൽ പലതിനും നമ്പർ പ്ലേറ്റുകളോ ഇൻഡിക്കേറ്ററുകളോ കൃത്യമായിരുന്നില്ല. പിടിച്ചെടുത്ത ഐഫോൺ, വൺപ്ലസ്, വിവോ, എം.ഐ ഫോണുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചുവരികയാണ്. പ്രതികളെ അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി . ഹൈറേഞ്ചിലെ ലഹരി മാഫിയക്കെതിരെയുള്ള കർശന പരിശോധനകളും തുടർവാർത്തകളും Channel Today News തത്സമയം പുറത്തുവിടുന്നു.

What do you feel about this?

Leave a Reply

Your email address will not be published. Required fields are marked *