Idukki Forest Seized JCB Theft Case: വനംവകുപ്പിന്റെ ഒത്താശയോടെയോ തൊണ്ടിമുതൽ കടത്തിയത്? കള്ളിപ്പാറയിലെ ജെസിബി മോഷണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സംശയമുന | സെപ്റ്റംബർ 09, 2026 – Channel Today News

Idukki Forest Seized JCB Theft Case

Idukki Forest Seized JCB Theft Case | Arrested People

Spread the love
e58778f456b5c964b590ab9562c6fee7480c83d35c8143b579ac2ffe2dc42d33
Shanavas Karimattam Senior Web Journalist Published: 08 Sep 2026, 06:23 PM

Idukki Forest Seized JCB Theft Case : തൊണ്ടിമുതൽ കടത്തിയത് വനംവകുപ്പിന്റെ ഒത്താശയോടെയോ? കള്ളിപ്പാറയിലെ 20 ലക്ഷത്തിന്റെ മണ്ണുമാന്തി യന്ത്രം രാത്രിയിൽ കടത്തിയതിൽ ദുരൂഹത പുകയുന്നു; കാവൽക്കാരില്ല, രഹസ്യ വിവരം ചോർന്നതിൽ ഉദ്യോഗസ്ഥരിലേക്ക് സംശയമുന; വിജിലൻസ് അന്വേഷണത്തിന് സാധ്യത

ഉടുമ്പൻചോല / ദേവികുളം: വനംവകുപ്പ് കേസെടുത്ത് ഔദ്യോഗികമായി ‘സേഫ് കസ്റ്റഡിയിൽ’ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ വിലമതിക്കുന്ന ഭീമൻ മണ്ണുമാന്തി യന്ത്രം (JCB) അർദ്ധരാത്രിയിൽ സീലും ചങ്ങലയും തകർത്ത് ലോറിയിൽ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉയരുന്നു. ചതുരംഗപ്പാറ വില്ലേജിലെ കള്ളിപ്പാറയിൽ സെന്റ് ജോർജ്ജ് എസ്റ്റേറ്റിന്റെ പറമ്പിൽ സൂക്ഷിച്ചിരുന്ന മെഷീനാണ് അതീവ നാടകീയമായി കടത്തിയത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസ് പ്രതികളെ പിടികൂടിയെങ്കിലും, ഈ മോഷണത്തിന് പിന്നിൽ വനംവകുപ്പിലെ ചില ഉന്നതരുടെയും ഫീൽഡ് ജീവനക്കാരുടെയും നിശ്ശബ്ദ പിന്തുണയോ കടുത്ത കൃത്യവിലോപമോ ഉണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. Idukki Forest Seized JCB Theft Case

ഒരു ക്രിമിനൽ കേസിൽ കോടതിയിൽ ഹാജരാക്കേണ്ട പരമപ്രധാനമായ തൊണ്ടിമുതൽ ഇത്ര നിസ്സാരമായി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ യാതൊരു കാവൽക്കാരനുമില്ലാതെ ഉപേക്ഷിച്ചത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന ചോദ്യമാണ് ഉയരുന്നത്. ഹൈറേഞ്ചിലെ അതീവ ലോല വനമേഖലകളിൽ സാധാരണക്കാർ അനുമതിയില്ലാതെ പ്രവേശിച്ചാൽ പോലും നിമിഷങ്ങൾക്കകം കേസെടുക്കുന്ന വനംവകുപ്പ്, ഇത്രയും ഭാരമേറിയ യന്ത്രം വലിയ ശബ്ദത്തോടെ ടിപ്പർ ലോറിയിൽ കയറ്റി കൊണ്ടുപോയത് അറിഞ്ഞില്ലെന്ന വാദം നാട്ടുകാരും പൊതുപ്രവർത്തകരും സംശയക്കണ്ണുകളോടെയാണ് കാണുന്നത്.

സുരക്ഷിത കസ്റ്റഡിയോ അതോ പ്രതികൾക്ക് നൽകിയ സൗകര്യമോ?

ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് കീഴിൽ രജിസ്റ്റർ ചെയ്ത ഒ.ആർ 8/2026 (OR 8/2026) നമ്പർ കേസിലെ മുഖ്യ തൊണ്ടിമുതലായിരുന്നു ഈ മണ്ണുമാന്തി യന്ത്രം. നിയമപ്രകാരം ഇത്തരം പിടിച്ചെടുക്കുന്ന വാഹനങ്ങളും യന്ത്രങ്ങളും ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തോ പൂർണ്ണ സുരക്ഷയുള്ള ഔദ്യോഗിക യാർഡുകളിലോ സിസിടിവി നിരീക്ഷണത്തിലും ആംഡ് ഗാർഡുകളുടെ സംരക്ഷണത്തിലുമാണ് സൂക്ഷിക്കേണ്ടത്. Idukki Forest Seized JCB Theft Case

എന്നാൽ, ഇതിന് വിപരീതമായി കള്ളിപ്പാറയിലെ ഒരു സ്വകാര്യ എസ്റ്റേറ്റ് പറമ്പിലേക്ക് മെഷീൻ മാറ്റിയത് ആരുടെ താല്പര്യപ്രകാരമാണെന്നത് ദുരൂഹമാണ്. രാത്രികാലങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യമൊഴിച്ചാൽ ആളനക്കമില്ലാത്ത ഈ നിർജന പ്രദേശത്ത് ഒരു സുരക്ഷാ ജീവനക്കാരനെയോ വാച്ചറെയോ പോലും കാവൽ നിർത്തിയിരുന്നില്ല. മെഷീനിൽ വെറുമൊരു ചങ്ങലയിട്ട് പൂട്ടി സീൽ വെച്ചു എന്നല്ലാതെ മറ്റൊരു സുരക്ഷാ മുൻകരുതലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പ്രതികൾക്ക് അർദ്ധരാത്രി വന്ന് സുഗമമായി കൃത്യം നിർവ്വഹിക്കാൻ വഴിയൊരുക്കുന്ന അനാസ്ഥയാണിതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

അർദ്ധരാത്രിയിലെ വൻ ശബ്ദം ജീവനക്കാർ കേട്ടില്ലേ?

സെപ്റ്റംബർ 8-ാം തീയതി പുലർച്ചെ 01:00 നും 03:00 നും ഇടയിലാണ് മോഷണം നടന്നത്. ഒരു മണ്ണുമാന്തി യന്ത്രം സ്റ്റാർട്ട് ചെയ്യുമ്പോഴും, അത് ഓടിച്ച് വലിയ ടിപ്പർ ലോറിയുടെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുമ്പോഴും ഉണ്ടാകുന്ന ശബ്ദം കിലോമീറ്ററുകളോളം കേൾക്കാൻ സാധിക്കുന്നതാണ്. മലയോര മേഖലയിലെ ശാന്തമായ രാത്രിയിൽ ഇത്രയും വലിയൊരു മെക്കാനിക്കൽ ഓപ്പറേഷൻ നടന്നിട്ടും പട്രോളിംഗ് നടത്തേണ്ട വനംവകുപ്പ് ജീവനക്കാർ ഇത് എങ്ങനെ അറിയാതെ പോയി എന്നത് അതീവ ഗൗരവതരമായ കൃത്യവിലോപമാണ് ചൂണ്ടിക്കാട്ടുന്നത്. Idukki Forest Seized JCB Theft Case

Idukki Forest Seized JCB Theft Case
Idukki Forest Seized JCB Theft Case | JCB in Udumbanchola Police Station | Photo: Channel Today News

പ്രതികൾക്ക് മെഷീൻ ഇരിക്കുന്ന കൃത്യസ്ഥലവും, അവിടെ രാത്രി കാവൽക്കാരില്ലെന്ന വിവരവും, ഏത് വഴിയിലൂടെ കടത്തിയാൽ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റുകൾ വെട്ടിക്കാം എന്നതുമടക്കമുള്ള ഇന്റലിജൻസ് വിവരങ്ങൾ വനംവകുപ്പിന്റെ ഉള്ളിൽ നിന്നുതന്നെ ചോർന്നു കിട്ടിയിട്ടുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. വനംവകുപ്പ് നൽകിയ രഹസ്യ വിവരങ്ങളുടെയും ഒത്താശയുടെയും പിൻബലമില്ലാതെ ഇത്രയും വലിയൊരു കവർച്ച ആസൂത്രണം ചെയ്യാൻ സാധാരണക്കാരായ പ്രതികൾക്ക് ധൈര്യം വരില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

റേഞ്ച് ഓഫീസറുടെ പരാതി മുഖം രക്ഷിക്കാനുള്ള തന്ത്രമോ?

സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് റേഞ്ച് ഓഫീസർ ഉടുമ്പൻചോല പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. സർക്കാരിന്റെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതൽ നഷ്ടപ്പെട്ടാൽ വകുപ്പുതലത്തിൽ നേരിടേണ്ടി വരുന്ന സസ്‌പെൻഷനും തുടർനടപടികളും ഭയന്നാണ് തിടുക്കപ്പെട്ട് പോലീസിൽ പരാതി നൽകിയതെന്ന ആക്ഷേപവും ശക്തമാണ്. Idukki Forest Seized JCB Theft Case

തൊണ്ടിമുതൽ നഷ്ടപ്പെട്ട വിവരം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ പോലീസിന്റെ തലയിൽ വെച്ചുകെട്ടാൻ ശ്രമമുണ്ടായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക വനപാലകരുടെ അറിവോടെയാണോ ഈ ഒത്തുകളി നടന്നതെന്ന കാര്യത്തിൽ വനം വിജിലൻസ് വിഭാഗവും സമാന്തരമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഭൂമാഫിയ-വനം ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട്

ഇടുക്കിയിലെ ശാന്തൻപാറ, ചതുരംഗപ്പാറ, ദേവികുളം മേഖലകളിൽ അനധികൃത ഭൂമികയ്യേറ്റങ്ങളും മലയിടിക്കലുകളും വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വൻ തുക വാടകയ്ക്ക് ജെസിബികളും ഹിറ്റാച്ചികളും എത്തിച്ചുനൽകുന്ന ഒരു മാഫിയ ഹൈറേഞ്ചിൽ സജീവമാണ്. പിടിച്ചെടുക്കുന്ന ഇത്തരം യന്ത്രങ്ങൾ ഉടമകൾക്ക് വിട്ടുകൊടുക്കാൻ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ വഴിവിട്ട സഹായങ്ങൾ ചെയ്യാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. Idukki Forest Seized JCB Theft Case

നിയമപരമായി മെഷീൻ വിട്ടുനൽകാൻ കോടതിയിൽ ചെന്നാൽ വൻതുക പിഴയും വന്യജീവി-പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള കർശന വ്യവസ്ഥകളും നേരിടേണ്ടി വരും. ഇത് ഒഴിവാക്കാനായി തൊണ്ടിമുതൽ ‘മോഷണം പോയി’ എന്ന് വരുത്തിത്തീർത്ത് യന്ത്രം കടത്തിക്കൊണ്ടുപോയി തമിഴ്‌നാട്ടിലോ മറ്റ് ജില്ലകളിലോ മറിച്ചുവിൽക്കാനോ വ്യാജരേഖ ചമയ്ക്കാനോ ഉള്ള നീക്കമായിരുന്നോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Idukki Forest Seized JCB Theft Case
Idukki Forest Seized JCB Theft Case | Fir | Photo: Kerala Police

ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത

ഉടുമ്പൻചോല പോലീസ് ഭാരതീയ ന്യായ സംഹിതയിലെ 303(2), 3(5) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നാല് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഉത്തരവാദികളായ വനംവകുപ്പ് ജീവനക്കാർക്കെതിരെ എന്ത് നടപടിയുണ്ടാകും എന്നതാണ് സർക്കാരിന് മുന്നിലുള്ള ചോദ്യം.

  • ഒരു ക്രിമിനൽ കേസിലെ തൊണ്ടിമുതൽ സ്വന്തം യാർഡിൽ സൂക്ഷിക്കാതെ സ്വകാര്യ ഭൂമിയിൽ അലക്ഷ്യമായി ഉപേക്ഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.
  • രാത്രി പട്രോളിംഗിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ ഡ്യൂട്ടി വീഴ്ച കൃത്യമായി അന്വേഷിക്കണം.
  • മോഷണം നടന്ന ദിവസം കള്ളിപ്പാറ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ എന്നിവരുടെ ഫോൺ രേഖകൾ പോലീസ് പരിശോധിക്കണം.

തൊണ്ടിമുതൽ നഷ്ടപ്പെട്ട അതീവ ഗുരുതരമായ ഈ കേസിൽ Cheif Conservator of Forest, ചീഫ് വൈൽഡ്‌ലൈഫ് വാർഡനും വനം വിജിലൻസും നേരിട്ട് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്. സർക്കാർ കസ്റ്റഡിയിലെ വാഹനങ്ങൾ പോലും സുരക്ഷിതമല്ലെന്ന ഈ അവസ്ഥ വനംവകുപ്പിന്റെ വിശ്വാസ്യതയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്.

📰 Editorial Licensing & Syndication

High-resolution images and ground investigation reports from this story are available for editorial syndication to news channels, national dailies, publishing houses, and documentary producers.

(ഈ റിപ്പോർട്ടിലെ എക്സ്ക്ലൂസീവ് ചിത്രങ്ങളും ഉള്ളടക്കങ്ങളും മാധ്യമങ്ങൾക്കും പ്രൊഡക്ഷൻ ഹൗസുകൾക്കും എഡിറ്റോറിയൽ ഉപയോഗത്തിനായി ലൈസൻസ് ചെയ്തു നൽകുന്നു).

👉 Click Here to Request Editorial Licensing & High-Res Photos

✉️ Direct Desk Contact: news@channeltodaynews.com, shanavaskarimattam@live.com

What do you feel about this?

Leave a Reply

Your email address will not be published. Required fields are marked *