കോവളം സ്പാ പീഡനം മനുഷ്യക്കടത്തെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; സ്വന്തം കുഞ്ഞിനെ കമ്മീഷന് വിറ്റ് ഇളയമ്മയും ഭര്‍ത്താവും – Channel Today News (2026 ഒക്ടോബർ 20)

Kovalam Spa Minor Abuse

Kovalam Spa Minor Abuse

Spread the love
e58778f456b5c964b590ab9562c6fee7480c83d35c8143b579ac2ffe2dc42d33
Shanavas Karimattam Senior Web Journalist Published: 20 Oct 2026, 11:32 AM

Kovalam Spa Minor Abuse: കമ്മീഷൻ വ്യവസ്ഥയിൽ പെൺകുട്ടിയെ വിറ്റത് ഇളയമ്മയും ഭര്‍ത്താവും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്താണെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ്. പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും അന്തര്‍ സംസ്ഥാന റാക്കറ്റിലെ പ്രധാന കണ്ണികളാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇവര്‍ക്കെതിരെ മനുഷ്യകടത്തിനുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. Kovalam Spa Minor Abuse

കമ്മീഷന്‍ വ്യവസ്ഥയിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ വച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓരോ ഉപദ്രവത്തിനും പ്രത്യേക കമ്മീഷന്‍ കൈപ്പറ്റുമെന്നായിരുന്നു കരാര്‍. കുട്ടിയുടെ ഇളയമ്മയാണ് ഈ തുക നേരിട്ട് കൈപ്പറ്റിയിരുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളിച്ചതടക്കം ഒട്ടേറെ പരുക്കുകള്‍ ഏറ്റിട്ടുണ്ടെന്ന് വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. കൂടാതെ കേസ് അട്ടിമറിക്കുന്നതിനായി രജിസ്റ്റര്‍ ബുക്കും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. Kovalam Spa Minor Abuse

അന്തര്‍ സംസ്ഥാന റാക്കറ്റിന്റെ പങ്ക് പുറത്ത്

ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ, ബലാത്സംഗം തുടങ്ങിയ കടുത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്പാകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിക്കുന്നത് ഇളയമ്മയുടെയും ഭര്‍ത്താവിന്റെയും പ്രധാന ജോലിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തും ഈ റാക്കറ്റിലെ സജീവ കണ്ണിയാണ്. ഈ ബന്ധമാണ് പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ എത്തിക്കാന്‍ കാരണമായത്. Kovalam Spa Minor Abuse

പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലും എത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് മുമ്പ് പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ചെന്നൈയില്‍ എത്തിച്ചില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് ആവര്‍ത്തിക്കുന്നത്. എങ്കിലും പെണ്‍കുട്ടി ചെന്നൈയില്‍ ഉണ്ടായിരുന്ന ദിവസം ഇവര്‍ സ്ഥലത്തുണ്ടായിരുന്നതായി പോലീസിന് ശക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ചെന്നൈയില്‍ ഇവര്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചത്. കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് Kovalam Spa Minor Abuse

(ചാനൽ ടുഡേ ന്യൂസ് – Channel Today News)

What do you feel about this?

Leave a Reply

Your email address will not be published. Required fields are marked *

You may have missed