വി ഡി സതീശൻ മുഖ്യമന്ത്രിയായി; കേരള രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കം-
D Satheesan Kerala CM 2026
VD Satheesan Kerala CM 2026: കേരളത്തിന് പുതിയ പ്രതീക്ഷ; യുഡിഎഫ് നേതൃത്വത്തിൽ പുതിയ ഭരണകാലം | Channel Today News
മലപ്പുറം: കേരള രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായി മാറിയ പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് ക്യാമ്പിൽ ആവേശം ശക്തമാകുന്നു. പ്രതിപക്ഷ നേതാവായിരുന്ന വി . ഡി . സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലീം ലീഗ് നേതൃത്വവും പിന്തുണ അറിയിച്ച് രംഗത്തെത്തി. VD Satheesan Kerala CM 2026

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പ്രതികരണമാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമായിരിക്കുന്നത്. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനുള്ള സമയമാണ് ഇനി വരാനിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ ജനങ്ങൾ തന്നെ ആഗ്രഹിച്ച നേതാവിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വി ഡി സതീശന്റെ നേതൃത്വത്തിൽ കേരളം പുതിയ വികസന ദിശയിലേക്ക് കടക്കും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
കഴിഞ്ഞ പത്ത് വർഷമായി “നമ്പർ വൺ കേരളം” എന്നത് പരസ്യവാചകമായി മാത്രം മാറിയെന്ന് വിമർശിച്ച അദ്ദേഹം, വികസന സൂചികകളിൽ കേരളത്തിന്റെ മുൻതൂക്കം തിരിച്ചുപിടിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് രൂപപ്പെട്ട ഭരണപരമായ വെല്ലുവിളികൾ പരിഹരിക്കാൻ പുതിയ ഭരണകൂടത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ അവസാനഘട്ടത്തിലെത്തിയപ്പോഴും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ മുസ്ലീം ലീഗ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നു. ലീഗിന്റെ നിലപാടിൽ മാറ്റമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചെങ്കിലും മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് ലീഗ് നേതൃത്വം അറിയിച്ചു.
ഇതിന് പിന്നാലെ ഹൈക്കമാൻഡ് അന്തിമ തീരുമാനമായി വി ഡി സതീശന്റെ പേരാണ് മുന്നോട്ടുവെച്ചത്. ഖർഗെ, സാദിഖലി തങ്ങളും പി . കെ . കുഞ്ഞാലികുട്ടിയും തമ്മിലും ഫോൺ സംഭാഷണം നടത്തിയതായി രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വലിയ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ചുറ്റിപ്പറ്റി കോൺഗ്രസിനകത്ത് നിരവധി ചർച്ചകളും അനിശ്ചിതത്വങ്ങളും നിലനിന്നിരുന്നു. ഒടുവിൽ ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തിയത്.

യുഡിഎഫ് സർക്കാരിന്റെ പുതിയ കാലഘട്ടത്തിൽ വികസനം, ഭരണ കാര്യക്ഷമത, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ സൗഹൃദ നയങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന വിലയിരുത്തലുകളും രാഷ്ട്രീയ നിരീക്ഷകർ ഉയർത്തിക്കാട്ടുന്നു.
കേരളത്തിന്റെ ഭാവി വികസന ചർച്ചകളിൽ ഇനി വി ഡി സതീശന്റെ നേതൃത്വവും തീരുമാനങ്ങളും നിർണായകമാകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ശക്തിസമവാക്യങ്ങൾക്കും ഈ പ്രഖ്യാപനം വഴിയൊരുക്കുമെന്നാണ് നിരീക്ഷണം.




